Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Worker

പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ ചോ​ദ്യം ചെ​യ്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് മർദനം; അ​ടി​സ്ഥാ​ന​ര​ഹി​ത​മെന്ന് പാ​ർ​ട്ടി 

തൃ​ശൂ​ർ: പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ ചോ​ദ്യം ചെ​യ്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ നേ​താ​ക്ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി. തൃ​ശൂ​ർ എ​കെ​പി ജം​ഗ്ഷ​ൻ സ്വ​ദേ​ശി ബൈ​ജു കൃ​ഷ്ണ​ദാ​സി(49)​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് എ​ഴ​ര​യോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് ഓ​ഫി​സി​ന്‍റെ മു​ന്നി​ലു​ള്ള ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ലേ​ക്ക് എ​ത്തി​യ നേ​താ​ക്ക​ൾ മ​ർ​ദി​ച്ചെ​ന്നും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കു​പ്പി എ​ടു​ത്ത് ത​ല​യ്ക്ക​ടി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. ആ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ചു; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച കേ​സി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ൻ കീ​ഴ​ട​ങ്ങി. മം​ഗ​ല​പു​രം സ്വ​ദേ​ശി രാ​ജു (46) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 21നാ​യി​രു​ന്നു സം​ഭ​വം. മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വി​ളാ​കം വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട് ചോ​ദി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ജു വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച​ത്.

കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. വി​വി​ധ കോ​ട​തി​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന് മം​ഗ​ല​പു​രം പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

Kerala

ക​ണ്ണൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൂ​ടെ ഒ​ളി​ച്ചോ​ടി

ത​ല​ശേ​രി: ക​ണ്ണൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി. ത​ല​ശേ​രി മേ​ഖ​ല​യി​ലെ ഒ​രു പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യും മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യു​മാ​യ 32 കാ​രി​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ 35 കാ​ര​നു​മാ​യി ഒ​ളി​ച്ചോ​ടി​യ​ത്.

ഭ​ർ​തൃ​മ​തി​യും ര​ണ്ടു​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി ഇ​പ്പോ​ൾ മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി​യു​മാ​ണ്. ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി യു​വാ​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ക​യും ഇ​രു​വ​രും സ്ഥ​ലം വി​ടു​ക​യു​മാ​യി​രു​ന്നു.

ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ചി​ല സം​ഘ​ട​ന​ക​ൾ വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​വ​ർ വി​വാ​ഹി​ത​രാ​യ​താ​യും സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യും ഉ​ടലെ​ടു​ത്തി​ട്ടു​ണ്ട്. ചി​ല തീ​വ്ര സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ൾ വി​ഷ​യം ഏ​റ്റെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വി​ന്‍റെ കു​ടും​ബം സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ്.

Kerala

പു​ന​ലൂ​രി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

കൊ​ല്ലം: പു​ന​ലൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. സ്ഥാ​നാ​ർ​ഥി​യു​ടെ ഫ്ല​ക്സ് വ​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി സി​പി​എം പ്ര​വ​ർ​ത്ത​ക​രു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ശാ​സ്താം​കോ​ണം വാ​ർ​ഡി​ലാ​ണ് സം​ഭ​വം. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ര​തീ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കു​ണ്ട്.

വാ​ക്കു​ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വാ​ർ​ഡി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മ​ണി​ക്കു​ട്ട​നെ​യും വെ​ട്ടാ​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. നി​ല​വി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഇ​ല്ലെ​ങ്കി​ലും മേ​ഖ​ല​യി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Kerala

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ബിജെപി പ്രവർത്തക!

കോ​​ത​​മം​​ഗ​​ലം: കു​​ട്ട​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥിപ്പ​​ട്ടി​​ക​​യി​​ൽ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക. കു​​ട്ട​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ 15-ാം വാ​​ർ​​ഡ്(​​പ​​ഴ​​യ ര​​ണ്ടാം വാ​​ർ​​ഡ്) വ​​ടാ​​ട്ടു​​പാ​​റ​​യി​​ലാ​​ണ് ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​യാ​​യ ക​​വി​​ത ഗോ​​പ​​കു​​മാ​​ർ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​കു​​ന്ന​​ത്.

സ​​ജീ​​വ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​യാ​​യ ക​​വി​​ത നേ​​ര​​ത്തേ ഇ​​ട​​മ​​ല​​യാ​​ർ സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ലേ​​ക്കും വ​​നി​​താ സൊ​​സൈ​​റ്റി​​യി​​ലേ​​ക്കും ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചി​​ട്ടു​​ണ്ട്. ക​​വി​​ത​​യു​​ടെ സ​​ഹോ​​ദ​​ര​​നും ഭ​​ർ​​ത്താ​​വും കു​​ട്ട​​മ്പു​​ഴ, വ​​ടാ​​ട്ടു​​പാ​​റ മേ​​ഖ​​ല​​യി​​ലെ ബി​​ജെ​​പി വ​​ക്താ​​ക്ക​​ളാ​​ണ്.

അ​​തേ​​സ​​മ​​യം, ക​​വി​​ത ബി​​ജെ​​പി വി​​ട്ട് കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ത്വം സ്വീ​​ക​​രി​​ച്ച​​താ​​യി കു​​ട്ട​​മ്പു​​ഴ​​യി​​ലെ യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ​​ക്കോ കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ങ്ങ​​ൾ​​ക്കോ അ​​റി​​വി​​ല്ലെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

ബി​​ജെ​​പി ശ​​ക്ത​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ കോ​​ണ്‍ഗ്ര​​സി​​ല്‍ ചേ​​ര്‍ന്നു: ക​​വി​​ത

വ​​ടാ​​ട്ടു​​പാ​​റ​​യി​​ല്‍ ബി​​ജെ​​പി ശ​​ക്ത​​മ​​ല്ലെ​​ന്നും വി​​ര​​ലി​​ല്‍ എ​​ണ്ണാ​​വു​​ന്ന​​വ​​ര്‍ മാ​​ത്ര​​മേ ഉ​​ള്ളൂ​​വെ​​ന്നും അ​​തി​​നാ​​ലാ​​ണ് താ​​ന്‍ കോ​​ണ്‍ഗ്ര​​സി​​നൊ​​പ്പം ചേ​​ര്‍ന്ന് പ്ര​​വ​​ര്‍ത്തി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്നും ക​​വി​​ത ഗോ​​പ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു. കൈ​​പ്പ​​ത്തി ചി​​ഹ്ന​​ത്തി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി.

വാ​​ര്‍ഡി​​ലെ മു​​ന്‍ മെ​​ംബ​​റു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ല്‍ ആ​​കൃ​​ഷ്ട​​യാ​​യി​​രു​​ന്നു. വാ​​ര്‍ഡ് വ​​നി​​താ സം​​വ​​ര​​ണ​​മാ​​യ​​താ​​ണ് സീ​​റ്റ് ല​​ഭി​​ക്കാ​​ന്‍ ഇ​​ട​​യാ​​യ​​ത്. താ​​ന്‍ ബി​​ജെ​​പി​​യാ​​ണെ​​ന്ന് എ​​തി​​ര്‍ മു​​ന്ന​​ണി ന​​ട​​ത്തു​​ന്നത് വെ​​റും പ്ര​​ചാ​​ര​​ണം മാ​​ത്ര​​മാ​​ണെ​​ന്നും ക​​വി​​ത പ​​റ​​ഞ്ഞു.

Latest News

Corehub Up